Saturday, August 30, 2014


                                  ........................ഞാന്‍................................




തന്നിലേക്കുൾവലിഞ്ഞിടാതെ കണ്ണോടിക്കണം ചുറ്റിനും എന്ന് തോന്നിയപ്പോൾ തുറിച്ച കണ്ണുകളുമായി ഞാൻ ഉഴറി നടന്നു.ഒരു വേള എനിക്കങ്ങനെ ചെയ്യാൻ തോന്നിയത് ചുറ്റിലും ഉള്ളവർ എത്രത്തോളം സ്വാർത്ഥരാണ് എന്നൊന്ന് മനസ്സിലാക്കാൻ വേണ്ടിയായിരിക്കും. ആകാശത്തിനു കീഴിൽ ഭൂമിയിൽ തലയുയർത്തി നില്കുന്ന ഇരു കാലികൾ എല്ലാം സ്വാർത്ഥരാണ് എന്ന് ഞാൻ സ്വയം അങ്ങ് തീരുമാനിച്ചുറപ്പിച്ചു. നിന്നിലെക്കൊന്നു തിരിഞ്ഞു നോക്ക് എന്നൊരു ഉൾവിളിയിൽ ഞാൻ കണ്ടത് ഞാൻ എന്ന ഏറ്റവും വലിറ്റ സ്വാർത്ഥനെയാണ്. എന്നിലേക്ക്‌ തന്നെ തണൽ വിടര്ത്തി നില്കുന്ന ഒരു വലിയ വൃക്ഷം. ലോകത്തിൽ മറ്റാരെക്കാൾ എന്നെ സ്നേഹിക്കുന്ന ഞാൻ എന്ന വ്യക്തി. കിട്ടിയ പെന്സിലിനു നീളം പോരെന്നു വാശി പിടിച്ചിരുന്ന കുട്ടിക്കാലം മുതൽ , സ്വന്തം നോട്ട് ബുക്ക്‌ പോലും പങ്കിടാത്ത കോളേജ് കാലഘട്ടംവരെയും ഞാൻ എന്നെയല്ലാതെ മറ്റാരെയും സ്നേഹിച്ചിട്ടില്ല

Friday, August 29, 2014

              ......................................ഓണം .......................................

കഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു മടക്കം ഉണ്ടാവില്ലെന്നറിയാം,
എങ്കിലും ഓർമ്മകൾ കൂട് കൂട്ടിയ ചില്ലകളിൽ , നിലാവിന്റെ നേർത്ത കൈകളാൽ തഴുകുമ്പോൾ ഉള്ളിലെവിടെയോ ഇരുന്നു കരയുന്നുണ്ടൊരു വിഷു പക്ഷി.വലുതായപ്പോൾ പറഞ്ഞു രസിക്കാനൊരു ബാല്യമോ കൌമരമോ ഇല്ലാതിരുന്നവന്റെ ഓണം നിറംമങ്ങിയവയായിരുന്നു. ഓണാവധിയുടെ ആർപ്പു വിളികൾ അവനു നഷ്ടമാകിയത് ഉച്ചകഞ്ഞിയുടെ രുചിയായിരുന്നു. ദൈന്യത മുറ്റിയ കണ്ണുകളുമായി അമ്മ കടന്നു പോയതൊരു തിരുവോണ നാളിലായിരുന്നു. പിന്നീട് വന്ന തിരുവോണങ്ങൾ ഒരു ഓർമപെടുതലായിരുന്നു ജനിപിച്ചവരുടെ ഓർമപെടുത്തൽ.

                    ............................................ഓർമ്മകൾ............................................................




വൃത്തിയില്ലാത്ത തെരുവുകൾ ഉള്ള ആ പഴയ നഗരത്തിലേക്ക് അയാൾ വന്നത്

ഓര്മകളുടെ ഭാണ്ടവും പേറിയാണ്.പന്ത് കളിച്ചു തിമിരത്തിരുന്ന 

മൈതാനത്തിന്റെ സ്ഥാനത് തലയുയർത്തി നില്കുന്ന ഡാൻസ് ബാറിനു മുൻപിൽ 

അയാൾ പകച്ചു നിന്നു.തിരികെ പോകുമ്പോൾ തെരുവിലെ അഴുക്കു 

ചാലുകളിലോന്നിലേക്ക് തന്റെ ഒര്മകളെ അയാൾ വലിച്ചെറിഞ്ഞു.

Tuesday, August 26, 2014

.................................................ഉരുണ്ട ഭൂമി....................................................




ഒപറേഷൻ തീയറ്ററിലെ ശിതീകരിച്ച മുറിയിൽ തന്റെ ഊഴവും കാത്തു 

കിടക്കുമ്പോൾ അയാൾ ഓർത്തത് ഭൂമി ഉരുണ്ടതിനെ കുറിച്ചായിരുന്നു, അല്ലെങ്കിൽ 

വീണ്ടും വീണ്ടും ഞാൻ ഈ ആശുപത്രിയിൽ വരില്ലായിരുന്നല്ലോ

Monday, August 25, 2014








.....................................അയാൾ...........................


മനസ്സിൽ എരിയുന്ന നേരിപ്പോടുമായാണ് അയാൾ അന്തവും കുന്തവും ഇല്ലാതെ പായുന്ന തെരുവിലേക്കിറങ്ങിയത്  . മുകളിൽ കത്തി കാളുന്ന സൂര്യൻ.ഒരായിരം നീറുന്ന പ്രശ്നങ്ങൾ, ഭാവിയെകുറിച്ചുള്ള ആകുലത ഇവയെല്ലാം അയാളെ ഒരു മുഴു ഭ്രാന്തനാക്കി.

ആ ഭ്രാന്തിന്റെ മൂർധന്യാവസ്തയിൽ അയാൾ അടുത്ത് കണ്ട ബാറിന്റെ

സുഖ ശീതളിമയിലേക്ക് കയറി ഒരു ബിയറിനു ഓർഡർ കൊടുത്തു.നുരഞ്ഞ

ബിയർ നുണഞിറങ്ങുമ്പോൾ ഉള്ളിലെ തീ കെടുന്നത്‌ അയാളറിഞ്ഞു

Saturday, August 23, 2014





     ...........................................................മറവി.................................................................

 




നഗരത്തിലെ ട്രാഫിക് ഇര വിഴുങ്ങിയ പേരുംപാമ്പിനെ പോലെ തോന്നിച്ചു. ആൾ

 തിരക്കിനിടയിൽ നിന്നും മെലിഞ്ഞു കഷണ്ടി കയറിയ ആ മുഖം മുന്നിലേക്ക്‌ 

കയറി വന്നു. കളറു മങ്ങിയ ഡ്രസ്സ്‌കണ്ണുകളിൽ വിഷാദ ഭാവം.

"
എന്നെ ഓർമയില്ലേ"....കോളേജ്ൽ ഒരുമിച്ചുണ്ടായിരുന്നു.
ഞൊടിയിടയിൽ ഇല്ല എന്ന് പറഞ്ഞു മുഖം തിരിച്ചു നടക്കുമ്പോൾ ആ കണ്ണുകളിലെ

ഭാവം ഒരിക്കൽ കൂടി കാണുവാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു.

മറവി ഒരർത്ഥത്തിൽ നല്ലതാഅല്ലെങ്കിൽ വിശന്നു കിടന്നപ്പോൾ വാങ്ങി തന്ന 

ഭക്ഷണത്തിന് അവൻ എന്തെങ്കിലും സഹായം ചോദിച്ചിരുന്നെങ്കിലോ.