Wednesday, September 10, 2014

                      ............................ കിട്ടാത്ത മുന്തിരി...................................


കെട്ടു പ്രായം കഴിഞ്ഞു പുര നിറഞ്ഞു നില്ക്കുകയാണ് മാത്തുകുട്ടി. പഠിക്കാൻ മിടുക്കനായതിനാൽ പെട്ടെന്ന് തന്നെ പഠിത്തം നിർത്തി,  വീട്ടില് സാമ്പത്തിക ഭദ്രത കുറച്ചുള്ളത് കാരണം നാട്ടിലെ തൊഴിൽ ഇല്ലാത്തവരുടെ നേതാവും ന്യൂ ജെനറഷൻ പിളെരിലെ മുതിർന്നവനുമായി വിലസുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും കൂടെ പഠിച്ചവർ കല്യാണത്തിന് വിളിച്ചാൽ മാത്തുകുട്ടി പോകാറില്ല അന്ന് രാത്രി കല്യാണം കഴിക്കാൻ പറ്റാത്ത വിഷമത്തിൽ ഭക്ഷണം
വേണ്ടെന്നു വെയ്കും. ഇടയ്ക് പിന്നീട് ദേഷ്യം വരുന്നത് കൂടെ പഠിച്ച വൃത്തി കേട്ടവന്മ്മാർ അവന്മ്മാരുടെ ഭാര്യമാരെയും കുട്ടികളെയും കൊണ്ട് നാട്ടിൽ വരുമ്പോഴാണ്, കൂടെ പഠിച്ചവർ ജീവിക്കുന്ന കണ്ടില്ലേ എന്നുള്ള ചിലതുങ്ങളുടെ ചോദ്യം തന്നെ ആക്കാൻ ആണെന്ന് മാതുകുട്ടിക്ക് അറിയാം, ഇവൻമ്മാർക് നാട്ടിൽ വരാതെ ഇരുന്നൂടെ ??

അങ്ങനെ ഇരിക്കുമ്പോൾ ആണ് ബ്രോക്കർ കുട്ടപ്പൻ ഒരു പെണ്ണ് ആലോചനയുമായി വന്നത്, ഇത് ശെരി ആകില്ല എന്ന് മാത്തുകുട്ടി പറഞ്ഞു നോക്കി, പക്ഷെ ബ്രോക്കർ വിടുന്ന ലക്ഷണം ഇല്ല

എന്റെ മാത്തുകുട്ടി നിനക്കിങ്ങനെ നടന്നാൽ മതിയോ ?? പെണ്‍
കുട്ടി അമേരിക്കയിൽ നേഴ്സ് ആണ് നിന്നെ കൂടെ കൊണ്ട് പോകും, നിനക്ക് നിന്റെ കൂട്ടുകാരുടെ മുൻപിൽ ജയിക്കാൻ കിട്ടുന്ന ഒരവസരമാണ് പറഞ്ഞിലെന്നു വേണ്ടാ
ആ ഡയലോഗിൽ പാവം മാത്തുകുട്ടി വീണു.

അങ്ങനെ കുളിച്ചൊരുങ്ങി നല്ല വേഷവും ധരിച്ചു മാതുകുട്ടിയും ബ്രോക്കറും സംഘവും പെണ്ണിന്റെ വീട്ടില് എത്തി

പൊതുവെ സിനിമ പ്രാന്തനായ മാത്തുകുട്ടി കുറെ ചോദ്യങ്ങൾ ചോദിയ്ക്കാൻ വേണ്ടി കരുതി വെച്ചിരുന്നു

വീട്ടിലെത്തി പെണ്ണ് വന്നു ചായ കൊടുത്തു , മാത്തുകുട്ടി പതുക്കെ ബ്രോക്കറുടെ കാലിൽ ചൊറിഞ്ഞു.

ഒരു വളിച്ച ചിരിയോടെ ബ്രോക്കർ പറഞ്ഞു , അപ്പോൾ ഇനി പെണ്ണിനും ചെക്കനും എന്തേലും സംസാരിക്കാൻ കാണും അവർ സംസാരിക്കട്ടെ.

അങ്ങനെ മാത്തുകുട്ടി വേറെ ഒരു മുറിയിലേക്ക് ആനയിക്കപെട്ടു, കടന്നു വന്ന പെണ്‍കുട്ടിയുടെ മുഖത്ത് നാണത്തിന്റെ ലാഞ്ചന പോലും കാണുന്നില്ല.

മനസ്സില് ഉറപ്പിച്ച ചോദ്യങ്ങൾ ഒര്ക്കാൻ ശ്രമിച്ചിട്ട് പരീക്ഷ ഹാളിലെ കുട്ടിയെ പോലെ മാത്തുകുട്ടി പരാജയപ്പെട്ടു. ശരീരതാകമാനം ഒരു വിറയൽ, തൊണ്ട വരളുന്ന പോലെ

പെട്ടെന്ന് മാതുകുട്ടിയെ ഞെട്ടിച്ചു കൊണ്ട് പെണ്‍കുട്ടി ചോദിച്ചു.

എന്ത് വരെ പഠിച്ചു ?? ഇപ്പം നാട്ടിൽ എന്താ ജോലി ??
ഇതിനു രണ്ടിനും ഉത്തരം കൊടുക്കും മുൻപേ അടുത്ത ചോദ്യം പറന്നു വന്നു. അതും എല്ലാ പ്രതീക്ഷകളുടെ മേലും ആണി അടിച്ചുകൊണ്ട്

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം അല്ലെ ???

നല്ല ഒഴുക്കോടെ സംസാരിക്കാൻ പറ്റണം അല്ലെങ്കിൽ പിന്നെ കൂടുതൽ നോക്കേണ്ടല്ലോ ???
ഒരു ഭർത്താവുദ്യോഗസ്ഥനെ അല്ല എനിക്ക് വേണ്ടത്.

ഒന്നും പറയാതെ തിരിച്ചിറങ്ങുമ്പോൾ ബ്രോക്കറുടെ വളിച്ച ചോദ്യം ഇത്ര വേഗം കഴിഞ്ഞോ ???

തനിക്കു ഞാൻ വെച്ചിട്ടുണ്ടെടോ വൃത്തികെട്ട ബ്രോക്കറെ...

തിരികെ  വാഹനത്തിൽ പോകുമ്പോൾ മാത്തുകുട്ടി ഒരു പ്രഖ്യാപനം നടത്തി.

എനിക്ക് ഈ കല്യാണം വേണ്ടാ.
സ്വന്തം നാടിന്റെ ഹരിതാഭയും ഊഷ്മളതയും വിട്ടു അന്യനാട്ടിൽ പോകാൻ എന്നെ കിട്ടില്ല.

പുറകിൽഇരുന്ന ബ്രോക്കെർ പറയുന്നുണ്ടായിരുന്നു കിട്ടാത്ത മുന്തിരി അല്ലേലും പുളിക്കും

No comments:

Post a Comment